| Friday, 25th October 2024, 3:02 pm

ജാഗ്രത; ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

നിലവില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായതോ ശക്തമായതോ ആയിട്ടുള്ള മഴയ്ക്കാണ് സാധ്യത.

തെക്കന്‍ കേരളത്തില്‍ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെക്കന്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയത്. വരുന്ന മണിക്കൂറുകളില്‍ മധ്യ കേരളത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ പരക്കെ മഴ ലഭിക്കാനാണ് സാധ്യത.

മലയോര മേഖലകളില്‍ ഇപ്പോഴും മഴ തുടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പുണ്ട്. ഒഡീഷ തീരം തൊട്ട ധാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്.

Content Highlight: latest weather updates on kerala

Latest Stories

We use cookies to give you the best possible experience. Learn more