| Thursday, 18th July 2024, 6:19 pm

സംസ്ഥാനത്ത് കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ​ഇന്ന് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കണ്ണൂർ,  കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാ‌ട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ​ഇന്ന് അവധി. കണ്ണൂരില്‍ പ്രൊഫണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ഇരു ജില്ലകള്‍ക്കും അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ കോളേജുകൾക്കും അവധി ബാധകമാണ്.

കണ്ണൂരില്‍ അതിശക്തമായ മഴയാണ് തുടരുന്നത്. കണ്ണൂരിലെ വിവിധ മലയോര പ്രദേശങ്ങളില്‍ മഴവെള്ളപ്പാച്ചല്‍ ഉണ്ടായി. പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യമാണ്.

കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ഇരു ജില്ലകള്‍ക്കും അവധി പ്രഖ്യാപിച്ചത്.

നിലവില്‍ മൂന്ന് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നത്. കണ്ണൂര്‍, വയനാട്, കാസർ​ഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

വരും മണിക്കൂറില്‍ മഴ കനക്കുമെന്നതിനാല്‍ മലയോര മേഖലയിലെ ജനങ്ങളെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉള്ളതിനാല്‍ മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: latest weather updates kerala, heavy rain alert

Latest Stories

We use cookies to give you the best possible experience. Learn more