തിരുവനന്തപുരം: സംസ്ഥാനത്താകെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോടും, ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഏഴ് ജില്ലകളിലും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം കൂടെ എത്തിയതിനാല്‍ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനവുമാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരള തീരത്ത് ഞായറാഴ്ച വരെ മീന്‍ പിടിക്കാന്‍ പോകുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: latest weather updates kerala, heavy rain alert