| Thursday, 23rd May 2024, 9:33 am

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെ തീവ്രന്യൂനമര്‍ദമാകും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴിയും രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടെ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കാറ്റും മഴയും ശക്തി പ്രാപിക്കുമെന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ഉള്‍പ്പടെ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: latest weather updates kerala, heavy rain alert

We use cookies to give you the best possible experience. Learn more