കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അതിത്രീവ്രമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ നാല് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അതിത്രീവ്രമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ നാല് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകള്‍ക്ക് പുറമെ മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി ബാധകമാകുക. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. അതേസമയം ഇരു ജില്ലകളിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
സംസ്ഥാനത്ത് രാവിലെ മിക്ക ജില്ലകളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.
കേരള, തമിഴ്നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തീരദേശ നിവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തില്‍ മഴ അതിതീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് കാലവര്‍ഷ കാറ്റും ശക്തിപ്പെടുന്നതായാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഏത് ഘട്ടത്തിലും സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlight: Latest weather updates in kerala, Holiday for educational institutions in seven districts today