| Sunday, 22nd September 2024, 4:27 pm

വീണ്ടും മഴ വരുന്നു; സംസ്ഥാനത്ത് തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നാളെ (തിങ്കളാഴ്ച) ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രവചിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണുള്ളത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രവചിച്ചിട്ടുള്ളത്. മഴ ശക്തമാക്കന്‍ സാധ്യതയുള്ളതിനാല്‍ 23, 24 തീയതികളില്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും മത്സ്യബന്ധനത്തിന് വിലക്കുണ്ടാകുക. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തിലുടനീളം പരക്കെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Content Highlight: Latest weather updates in kerala

Latest Stories

We use cookies to give you the best possible experience. Learn more