സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Latest weather Updates
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 9:10 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്നും അറിയിപ്പുണ്ട്. വേഗതയേറിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Also Read: മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വസിക്കില്ല; പരിക്കേറ്റ കുക്കി തടവുകാരനെ ആശുപത്രിയിലെത്തിക്കാത്തതില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അറിയിപ്പ്. കേരള തീരത്തും, തമിഴ്നാട് തീരത്തും 05/07/2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Also Read: ഇസ്രഈലിലേക്ക് ജോലിക്കായി പൗരൻമാരെ അയക്കരുത്; നേപ്പാൾ സർക്കാരിനോട് തൊഴിലാളി സംഘടനകൾ

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം വടക്കന്‍ കേരളത്തിലെ മഴ മുന്നറിയിപ്പ് തുടരുകയാണെന്നും അറിയിച്ചു.

Also Read: ​’ഗാന്ധിയെയും അംബേദ്കറെയും മാറ്റി നിങ്ങൾ ചെങ്കോലും സവർക്കറിനെയും വെച്ചു, എന്തൊരു സങ്കടമാണിത്’; മധുരൈ എം.പി എസ്. വെങ്കിടേശന്‍

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ മാസത്തില്‍ എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ കേരളത്തില്‍ കുത്തനെ ഉയര്‍ന്നിരുന്നു. മെയ് മാസത്തേതില്‍ നിന്ന് നാലിരട്ടി H1N1 കേസുകളും, രണ്ടിരട്ടി ഡെങ്കി കേസുകളുമായിരുന്നു ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Content Highlight: Latest weather and rain updates in Kerala