സംസ്ഥാനത്ത് മഴ വീണ്ടും കനക്കും; മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
Kerala Weather
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും; മൂന്ന് ദിവസം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 7:22 pm

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: നെതന്യാഹു ബൈഡനെതിരെ തിരിയാൻ സാധ്യതയേറെ; ആശങ്കയിൽ വൈറ്റ് ഹൗസ്

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച വയനാട് ജില്ലയിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: നീറ്റ് ക്രമക്കേടുകളെ രാഹുൽഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും റോബർട്ട് വാദ്രയുടെയും രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കരുത്: അർണബ് ഗോസ്വാമി

ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: ‘ഉഷാറായി സമരം ചെയ്യട്ടെ കുറച്ചായില്ലേ സമരം ചെയ്തിട്ട്’ എസ്.എഫ്. ഐയെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത. കടലില്‍ മോശം കാലാവസ്ഥ തുടരുന്നതിനാല്‍ അടുത്ത വെള്ളിയാഴ്ച വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Content Highlight: latest weather and rain upadates in kerala, alert