വലിയ പാര്‍ട്ടികള്‍ക്ക് ഞാന്‍ 'തൊട്ടുകൂടാത്ത'വനായിരുന്നു; മഹാസഖ്യത്തിനെതിരെ തുറന്നടിച്ച് അസദുദ്ദിന്‍ ഉവൈസി
Bihar Election
വലിയ പാര്‍ട്ടികള്‍ക്ക് ഞാന്‍ 'തൊട്ടുകൂടാത്ത'വനായിരുന്നു; മഹാസഖ്യത്തിനെതിരെ തുറന്നടിച്ച് അസദുദ്ദിന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 8:35 am

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

ഇരു സഖ്യങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് ‘തൊട്ടുകൂടാത്ത’വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.

‘രാഷ്ട്രീയത്തില്‍, നിങ്ങളുടെ തെറ്റില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നു. ഞങ്ങളുടെ ബീഹാര്‍ മേധാവി വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ എന്നെ തൊട്ടുകൂടാത്തവരെപ്പോലെയാണ് പെരുമാറിയത് … ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ” അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉവൈസി പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. അഞ്ച് സീറ്റുകളില്‍ലാണ് വിജയിച്ചത്. സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ജയിച്ചത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.

ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്.

മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ ‘ബി’ ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.

അതേസമയം, ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ ‘ബി’ ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ 4.10 ഓടെയാണ് അവസാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Asaduddin Owaisi  response after Bihar election