ഇറ്റലിയില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു; ചൊവ്വാഴ്ച മാത്രം മരിച്ചത് 743 പേര്‍
Italy
ഇറ്റലിയില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു; ചൊവ്വാഴ്ച മാത്രം മരിച്ചത് 743 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 8:12 am

റോം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞുവന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് വീണ്ടും കൂടി. കൊവിഡ് 19 വൈറസ് ബാധയില്‍ ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.

ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞ് വന്നിരുന്നു. ശനിയാഴ്ച 793 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ലേക്കും തിങ്കളാഴ്ച അത് 601 ആയും കുറഞ്ഞ് വന്നിരുന്നു.

മഹാമാരി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായിട്ടായിരുന്നു മരണസംഖ്യയില്‍ കുറവ് വന്നിരുന്നത്.

69176 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയില്‍ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച് ക്യൂബന്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക.

WATCH THIS VIDEO: