വൈകിയുള്ള ഗര്‍ഭധാരണവും ഹൃദയാരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം......
Health
വൈകിയുള്ള ഗര്‍ഭധാരണവും ഹൃദയാരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം......
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 3:09 pm

സ്ത്രീകള്‍ക്ക് വളരെയധികം ശ്രദ്ധയും കരുതലും വേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭിണിയിലെ ചെറിയ മാറ്റങ്ങളും ആരോഗ്യപ്രശ്‌നങ്ങളും കുഞ്ഞിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായുള്ള പരിശോധനയും ചികിത്സയും ഗര്‍ഭിണികളിലെ രോഗങ്ങളും മറ്റും ഒരുവിധം കുറയ്ക്കാന്‍ സാധിക്കുന്നു.

അതേസമയം ഗര്‍ഭിണികളില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും പ്രസവത്തിനുശേഷമുള്ള രണ്ട് മാസക്കാലത്തും ഹൃദയാഘാത സാധ്യത ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


ALSO READ:ഗര്‍ഭിണികള്‍ക്ക് പുകവലിയേക്കാള്‍ ദോഷകരം പാസീവ് സ്‌മോക്കിംഗ്


അതേസമയം പ്രായമേറുമ്പോഴുള്ള ഗര്‍ഭധാരണവും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. ഗര്‍ഭിണിയാകാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതും ഹൃദയാരോഗ്യത്തെ ബാധിക്കുന്നു.

സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ഹൃദയാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതകളുണ്ട്. പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകളില്‍ പ്രമേഹം, അമിത വണ്ണം തുടങ്ങിയവയുണ്ടാകുന്നു. ഇതും ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.