റെയില്‍വെ സ്റ്റേഷനിലിരുന്ന് റാനു പാടിയ ഗാനം അതിവേഗം വൈറലാവുകയായിരുന്നു. ആര്‍ക്കെങ്കിലും എന്റെ പാട്ടുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടായാല്‍ എനിക്കതില്‍ സന്തോഷമേ ഉള്ളു’, ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.
‘പുതിയ ഗായകരോട് എനിക്കൊരു കാര്യം പറയാനുണ്ട്. അനുകരണം അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. അത് നല്‍കുന്ന വിജയം ആപേക്ഷികവുമായിരിക്കും. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകളോ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല’, ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.
ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് വലിയ ആശങ്ക തോന്നുന്നെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. ‘ലതാ മങ്കേഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ നിങ്ങളാകുക എന്റെയോ സഹപ്രവര്‍ത്തകരുടെയോ നിത്യഹരിത ഗാനങ്ങള്‍ ആലപിച്ചോളൂ. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.