ലോകത്തിലെ വിവിധ ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശ ഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഭീഷണി നേരിടുന്ന വിഭാഗമായിരുന്നു ആഫ്രിക്കയിലെ വെള്ള കാണ്ടാമൃഗങ്ങള്‍.
ഇപ്പോഴിതാ അവയിലെ അവസാനത്തെ ആണ്‍വെള്ള കാണ്ടാമൃഗവും വിടവാങ്ങിയിരിക്കയാണ്. കെനിയയിലെ വൈല്‍ഡ് ലൈഫ് കണ്‍സേര്‍വേറ്ററി പോച്ചിംഗ് എന്‍.ജി.ഒയില്‍ വെച്ചാണ് ലോകത്തിലെ അവസാനത്തെ കാണ്ടാമൃഗം ജീവന്‍ വെടിഞ്ഞത്.
It is with great sadness that Ol Pejeta Conservancy and the Dvůr Králové Zoo announce that Sudan, the world’s last male northern white rhino, age 45, died at Ol Pejeta Conservancy in Kenya on March 19th, 2018 (yesterday). #SudanForever #TheLoneBachelorGone #Only2Left pic.twitter.com/1ncvmjZTy1
— Ol Pejeta (@OlPejeta) March 20, 2018
45 വയസ്സുള്ള സുഡാന് ഇന്നലെ മുതല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതീയില്‍ അവശനിലയിലായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒട്ടും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായപ്പോള്‍ മൃഗസംരക്ഷണകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കാണ്ടാമൃഗത്തിന് ദയാവധം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇനി ഈ വിഭാഗത്തിലുള്ള രണ്ട് വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളു. സുഡാന്‍ ഭാഗത്താണ് ഇവയുള്ളത്. എന്നാല്‍ ആണ്‍ കാണ്ടാമൃഗങ്ങള്‍ അവശേഷിക്കാത്ത സാഹചര്യത്തില്‍ ശേഷിക്കുന്ന കാണ്ടാമൃഗങ്ങള്‍ക്ക് പ്രജനനം നടത്താന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ ഇവയുടെ വംശനാശം സംഭവിക്കാന്‍ സാധ്യതകളേറേയാണ്.