ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവര്‍.
കാലിക സംഭവങ്ങളെ വിഷയമാക്കി ആഴ്ചയില്‍ അവതരിപ്പിക്കുന്ന പരിപാടിയിലാണ് ജോണ്‍ മോദിക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പരാമര്‍ശം ഉന്നയിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിം വിഭാഗത്തിന്റെ പൗരത്വം എടുത്തുകളയുന്നുവെന്നും പൈശാചികമായ ഈ പ്രവൃത്തി വിവിധ ഘട്ടങ്ങളായാണ് അവര്‍ നടപ്പിലാക്കുന്നതെന്നുമാണ് ജോണ്‍ പറഞ്ഞത്.
സി.എ.എ മുസ്‌ലിങ്ങളെ മാത്രമല്ല മറ്റ് നിരവധി മനുഷ്യരെ ബാധിക്കുമെന്നും പരിപാടിയില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജോണ്‍ ഒലിവറിന്റെ വീഡിയോ സ്വരാ ഭാസ്‌കര്‍, അനുരാഗ് കശ്യപ് എന്നിവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെയും ജോണ്‍ പരിപാടിയില്‍ വിമര്‍ശിക്കുന്നുണ്ട്.