അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ'; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി
Daily News
അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ'; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 1:10 pm

വിജയവാഡ: സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അച്ഛനോട് അപേക്ഷിക്കുന്ന പതിമൂന്നുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്നു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിനിയായ സായ് ശ്രീയുടെ വീഡിയോയാണ് കുട്ടിയുടെ മരണത്തിന് ശേഷം വൈറലായിരിക്കുന്നത്.


Also read ‘മനുഷ്യന്‍ നശിപ്പിച്ച ലിസ്റ്റിലേക്ക് ഒരു ദ്വീപ് കൂടി’; മനുഷ്യവാസമില്ലാത്ത ദ്വീപില്‍ 17.6 ടണ്‍ പ്ലാസ്റ്റിക്ക്; വീഡിയോ 


അസ്ഥിയിലെ മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ മരിക്കുന്നതിന് മുന്‍പ് തന്റെ അച്ഛനയച്ച വാട്സ്അപ്പ് സന്ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. പണത്തിന് വേണ്ടി വീട് വില്‍ക്കാന്‍ അമ്മയെ അനുവദിക്കണമെന്നാണ് വീഡിയോയില്‍ സായ് ശ്രീ പറയുന്നത്

സായിയുടെ അച്ഛന്‍ വിജയകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം ബാംഗ്ലൂരില്‍ താമസ്സിക്കുന്ന ശ്രീകുമാറിന് സായ്ശ്രീ അയച്ച സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.


You must read this മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ്


“അച്ഛാ, അചഛന്റെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കണം. സ്ഥലം വിറ്റ് എനിക്ക് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ.”
മകളുടെ സന്ദേശം ലഭിച്ചിട്ടും ശ്രീകുമാര്‍ ചികിത്സയ്ക്ക് പണം നല്‍കാനോ മകളെ കാണാനോ ശ്രമിച്ചില്ല. മാത്രമല്ല, പണത്തിന് വേണ്ടി വീട് വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ എം.എല്‍.എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.


Dont miss രാഷ്ട്രീയക്കാര്‍ അഴിമതിക്കാരും ഉദ്യോഗസ്ഥര്‍ എല്ലാവരും പുണ്യാളന്മാരും അല്ല; സത്യസന്ധനായ ഉദ്യോഗസ്ഥന് സല്‍പ്പേരു മാത്രമാണുള്ളതെന്നും പ്രശാന്ത് നായര്‍


ചികിത്സക്ക് പണം കണ്ടെത്താന്‍ വീടു വില്‍ക്കാനിരുന്ന അമ്മ സുമ ശ്രീയെ എം.എല്‍.എ ബോന്ദ ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെ അച്ഛന്‍ ശിവ കുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നിട്ടും സഹായിക്കാതിരുന്ന ശിവകുമാറിനെതിരെ അന്വേഷണത്തിന് വിജയവാഡ സിറ്റി പൊലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവിശ്യപ്പെട്ടു.

കുട്ടിയുടെ വീഡിയോ: