| Wednesday, 2nd May 2018, 4:36 pm

രാജ്യത്ത് ബാങ്ക് തട്ടിപ്പ് കേസുകളില്‍ വന്‍ വര്‍ധന; അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളെന്ന് റിസര്‍വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി നടന്നത് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍. റിസര്‍വ് ബാങ്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 23,000ലധികം തട്ടിപ്പ് കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. 2013 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്തെ തട്ടിപ്പുകളുടെ കണക്കാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.


Also Read:  ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരെ ശുദ്ധീകരിക്കാന്‍ തങ്ങള്‍ ശ്രീരാമനല്ല: ഉമാഭാരതി


അഞ്ച് വര്‍ഷത്തിനിടെ 23,866 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ കേസിലും ബാങ്കുകളുടെ നഷ്ടം ഒരു ലക്ഷം രൂപയോ അതിനുമുകളിലോ ആണ്. അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടം 1,00,718 കോടി രൂപയാണ്.

2013-14 സാമ്പത്തികവര്‍ഷം 4,306 കേസുകളിലായി നഷ്ടമുണ്ടായത് 10,170 കോടി രൂപയാണ്. 2014-15ല്‍ കേസുകളുടെ എണ്ണം 4,639 ആയി. 2015-16ല്‍ ഇത് 4,693 ആയി വര്‍ധിച്ചു. 2016-17ല്‍ കേസുകളുടെ എണ്ണം 5,076 ആയി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 1 വരെയുള്ള കാലത്ത് നടന്നിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം 5,152 ആണ്.


Also Read:  റസൂല്‍ പൂക്കുട്ടിയുടെ വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു; ഒരുങ്ങുന്നത് തെന്നിന്ത്യയിലെ ആദ്യ വെബ്ബ് സിനിമ


ബാങ്ക് തട്ടിപ്പ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more