ആ യോര്‍ക്കറുകള്‍ ഇനിയില്ല; ലസിത് മലിംഗ വിരമിച്ചു
Cricket
ആ യോര്‍ക്കറുകള്‍ ഇനിയില്ല; ലസിത് മലിംഗ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th September 2021, 6:28 pm

കൊളംബോ: ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ടെസ്റ്റിലും ഏകദിനത്തിലും നേരത്തെ തന്നെ വിരമിച്ച മലിംഗ ടി-20 യില്‍ തുടര്‍ന്നിരുന്നു. ലോകകപ്പ് അടുത്തിരിക്കെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മലിംഗ പ്രഖ്യാപിച്ചത്.

2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.

2020 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് മലിംഗ അവസാനമായി ടി-20 കളിച്ചത്. 2014 ലെ ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചത് മലിംഗയായിരുന്നു.

വ്യത്യസ്തമായ ബൗളിംഗ് ആക്ഷനാല്‍ ശ്രദ്ധിക്കപ്പെട്ട മലിംഗ യോര്‍ക്കറുകളുടെ രാജാവ് എന്നും വിശേഷിക്കപ്പെട്ടിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് തവണ ഹാട്രിക് സ്വന്തമാക്കിയിട്ടുള്ള താരമാണ് മലിംഗ. തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ് എന്ന അപൂര്‍വ്വ നേട്ടം രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ മലിംഗയാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍. ടി-20യിലും മലിംഗയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lasith Malinga retires from T20Is