കാന്‍ഡി: ന്യൂസിലാന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി ശ്രീലങ്കയുടെ പ്രായം തളര്‍ത്താത്ത പോരാളി ലസിത് മലിംഗ. ഒരോവറില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ കിവിസിന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് താരം ഔട്ടാക്കിയത്.
This is how he did it. #FourIn4 #Malinga pic.twitter.com/yiqo7hx9lI
— Sunil Avula (@avulasunil) September 6, 2019
മത്സരത്തിലെ മൂന്നാം ഓവറില്‍ പന്തെറിയാനെത്തിയ മലിംഗ കോളിന്‍ മണ്‍റോ, ഹാമിഷ് റുഥര്‍ഫോര്‍ഡ്, കോളിന്‍ ഗ്രാന്‍ഡ് ഹോം, റോസ് ടെയ്‌ലര്‍ എന്നിവരെയാണ് കൂടാരം കയറ്റിയത്. മലിംഗയുടെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും കിവീസിന്റെ നില മൂന്നോവറില്‍ 15/4 എന്ന നിലയിലെത്തി.
പിന്നീട് അഞ്ചാം ഓവര്‍ എറിയാനെത്തിയ താരം ടിം സിഫെര്‍ട്ടിനെ കൂടി പുറത്താക്കി ട്വന്റി20 യിലെ തന്റെ രണ്ടാമത്തെ 5 വിക്കറ്റ് പൂര്‍ത്തിയാക്കി.
Fair spell from Lasitha Malinga as Sri Lanka defeated New Zealand by 37 runs at Pallekele: https://t.co/8tcfJa9yR4 #SLvNZ pic.twitter.com/pMKafqDoL7
— cricket.com.au (@cricketcomau) September 6, 2019
മലിംഗയുടെ കരുത്തില്‍ ശ്രീലങ്കയുടെ 126 റണ്‍സ് ചേസ് ചെയ്യുകയായിരുന്ന കിവീസ് ഇന്നിങ്‌സ് 88ലൊതുങ്ങി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്താരാഷ്ട്ര ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന റെക്കോര്‍ഡ് മലിംഗ സ്വന്തമാക്കിയിരിക്കുകയാണ്. വസീം അക്രത്തിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.