| Thursday, 10th September 2020, 6:27 pm

സ്‌ഫോടനത്തിനു പിന്നാലെ ബെയ്‌റൂട്ടില്‍ വന്‍ തീപിടുത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരു മാസത്തിനു ശേഷം  രണ്ടാമത്തെ അപകടം. വന്‍ തീപിടുത്തമാണ് ബെയ്‌റൂട്ട് തുറമുഖത്ത് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ടയറുകളും എണ്ണയും ശേഖരിച്ചു വെച്ച ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായിരിക്കുന്നതെന്നാണ് ലെബനീസ് ആര്‍മി നല്‍കിയിരിക്കുന്ന വിശദീകരണം. ആര്‍മി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് സ്ഥലത്ത് ഇപ്പോള്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ് ഇവിടേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.

തുറമുഖത്തിനടുത്തുള്ള ഓഫറീസുകളിലെ ജീവനക്കാരോട് സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകാന്‍ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കാന്‍ ബെയ്‌റൂട്ട് ഗവര്‍ണര്‍ മര്‍വാന്‍ അബൗദും അധികൃതരും സമീപവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനാണ് ബെയ്‌റൂട്ട് തുറമുത്ത് സമാനമായ രീതിയില്‍ ബോംബ് സ്‌ഫോടനം നടന്നത്. 200 പേരോളമാണ് ഈ അപകടത്തില്‍ മരിച്ചത്. ഈ സ്‌ഫോടനത്തില്‍ മരിച്ചവരെ ക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് ആഗസ്റ്റില്‍ സ്‌ഫോടനമുണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight:  Large fire erupts in Beirut port area, a month after massive blast

We use cookies to give you the best possible experience. Learn more