സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
Kannur Airport
സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 5:33 pm

ന്യൂദല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാന മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ തന്നെ ക്ഷണിച്ചതെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും കണ്ണന്താനം പറഞ്ഞു.

“വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെതുടര്‍ന്നാണ് തന്നെ ക്ഷണിച്ചത്. സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ല”.

ALSO READ: ‘തമസോ മാ ജ്യോതിര്‍ഗമയ – ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്’- പുസ്തകം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കാര്യം വ്യോമയാന മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം അറിയിച്ചു. അതേസമയം കണ്ണന്താനം ഇന്ന് കേരളത്തിലെത്തുന്നുണ്ട്.

നേരത്തെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങും പരിപാടിയിലെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു.

ALSO READ: കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചും ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ വിമാനത്താവള ഉദ്ഘാടന പരിപാടിയും ബഹിഷ്‌കരിക്കുന്നത്.

WATCH THIS VIDEO: