ചെന്നൈ : തമിഴ്‌നാട് താമ്പരത്ത് പരിശീലനം നല്‍കുന്ന ഒന്‍പത് ശ്രീലങ്കന്‍ വ്യോമസേന അംഗങ്ങളെ തിരിച്ചയക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
താമ്പരം വിമാനത്താവളത്തിലാണ് ശ്രീലങ്കന്‍ വ്യോമസേനാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തമിഴ് ജനതയെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാറിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു.
2009 ല്‍ തമിഴ്പുലികള്‍ക്കെതിരെ ശ്രീലങ്കയില്‍ നടന്ന സൈനിക നടപടികള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ കടുത്ത ശ്രീലങ്കന്‍ വിരുദ്ധ വികാരം ഉണര്‍ന്നിരുന്നു.
കരുണാനിധി അടക്കമുള്ള ഡി.എം.കെ നേതാക്കളും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.