| Sunday, 3rd December 2017, 3:07 pm

കോഹ്‌ലിക്കു പിന്നാലെ മലിനീകരണവും ലങ്കയെ ദഹിപ്പിക്കുന്നു; പൊടിപടലത്തില്‍ മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍, വീഡിയോ

എഡിറ്റര്‍

ദല്‍ഹി: ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ വിരാടിന്റെ ഇരട്ട സെഞ്ച്വറിയ്ക്കു പിന്നാലെ പുകമഞ്ഞും ലങ്കയെ ദഹിപ്പിക്കുന്നു. കനത്ത പൊടിപടലത്തില്‍ മാസ്‌ക് ധരിച്ചാണ് ലങ്കന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്.

ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് പൊടി വില്ലനായി എത്തിയത്. ശ്രീലങ്കയുടെ പേസര്‍ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടര്‍ന്ന് 17 മിനിട്ട് മത്സരം നിറുത്തിവച്ചു. അല്‍പസമയത്തിനുശേഷം കളി പുനരാരംഭിച്ചപ്പോഴും പൊടിപടലം താരങ്ങളെ അസ്വസ്ഥരാക്കി.


Also Read: ‘റഷ്യന്‍ ലോകകപ്പ് ബ്രസീലിനു തന്നെ’; അര്‍ജന്റീനയക്ക് 7 ശതമാനം സാധ്യതയെന്നും ഇ.എസ്.പി.എന്‍ സര്‍വേ ഫലം


സുരംഗ ലക്മല്‍ പൊടി സഹിക്കാനാവാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 10 പേരുമായി കളിച്ച ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിക്കുകയും ചെയ്തു.

നേരത്തെ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി നേടിയ നായകന്‍ കോഹ്‌ലിയുടെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മലിനീകരണത്തെ തുടര്‍ന്ന് നവംബറില്‍ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ച അടച്ചിടുകയും ചെയ്തിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എഡിറ്റര്‍

We use cookies to give you the best possible experience. Learn more