IPL പവര്‍: മറ്റൊരു ടീമിനും വിട്ടുകൊടുക്കില്ല; ലേലത്തില്‍ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയി, കൈവിട്ട തൊട്ടടുത്ത നിമിഷം തന്നെ തിരികെയെത്തിച്ചു
Sports News
IPL പവര്‍: മറ്റൊരു ടീമിനും വിട്ടുകൊടുക്കില്ല; ലേലത്തില്‍ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയി, കൈവിട്ട തൊട്ടടുത്ത നിമിഷം തന്നെ തിരികെയെത്തിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 5:45 pm

ലങ്ക പ്രീമിയല്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ പേസര്‍ മതീശ പതിരാനയെ നിലനിര്‍ത്തി കൊളംബോ സ്‌ട്രൈക്കേഴ്‌സ്. 1,20,000 ഡോളറിനാണ് ലങ്കന്‍ പേസറെ ടീം നിലനിര്‍ത്തിയത്.

50,000 ഡോളറായിരുന്നു പതിരാനയുടെ അടിസ്ഥാന വില. എന്നാല്‍ 1,20,000 ഡോളറിന് ഗല്ലെ മാര്‍വെല്‍സ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ വിട്ടുകളയാന്‍ താത്പര്യപ്പെടാതിരുന്ന കൊളംബോ ആര്‍.ടി.എം കാര്‍ഡ് ഉപയോഗിച്ച് താരത്തെ തിരികെയെത്തിച്ചു.

3.59 കോടി ലങ്കന്‍ രൂപക്കാണ് സ്‌ട്രൈക്കേഴ്‌സ് താരത്തെ നിലനിര്‍ത്തിയത്. ഇന്ത്യന്‍ കറന്‍സിയില്‍ അത് 99.97 ലക്ഷം രൂപയാണ്.


ലങ്കന്‍ ലെജന്‍ഡ് ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനോട് സാമ്യമുള്ള ബൗളര്‍ എന്നതായിരുന്നു പതിരാനയുടെ തുടക്കത്തിലെ ഐഡന്‍ഡിറ്റി. എന്നാല്‍ തന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്ത് സ്വയം അടയാളപ്പെടുത്താന്‍ പതിരാനക്ക് സാധിച്ചിരുന്നു. അതിന് ഐ.പി.എല്ലും ചെന്നൈ സൂപ്പര്‍ കിങ്‌സും എം.എസ്. ധോണിയും വഹിച്ച പങ്ക് ഏറെ വലുതാണ്.

ഐ.പി.എല്ലില്‍ കളിച്ച 20 മത്സരത്തില്‍ നിന്നും 34 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

 

2024 ഐ.പി.എല്ലില്‍ ചെന്നൈക്കായി കളത്തിലിറങ്ങിയ ആറ് മത്സരത്തില്‍ നിന്നും 13 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ലങ്കക്കായി 12 ഏകദിനത്തിലും ആറ് അന്താരാഷ്ട്ര ടി-20യിലും പന്തെറിഞ്ഞ പതിരാന വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ലങ്കന്‍ നിരയിലെ പ്രധാനിയാണ്.

 

താരലേലത്തിലെ മറ്റ് പ്രധാന പിക്കുകള്‍

(താരം – സ്വന്തമാക്കിയ ടീം – തുക, യു.എസ് ഡോളറില്‍ എന്നീ ക്രമത്തില്‍)

ദിനേഷ് ചണ്ഡിമല്‍ – ബി ലവ് കാന്‍ഡി – 40,000

റിലി റൂസോ – ജാഫ്‌ന കിങ്‌സ് – 60,000

ഡ്വെയ്ന്‍ പ്രിട്ടോറിയസ് – ഗല്ലെ മാര്‍വെല്‍സ് – 30,000

ഫാബിയന്‍ അലന്‍ – ജാഫ്‌ന കിങ്‌സ് – 32,000

ധനഞ്ജയ ഡി സില്‍വ – ജാഫ്‌ന കിങ്‌സ് – 50,000

ദുനിത് വെല്ലാലഗെ – കൊളംബോ സ്‌ട്രെക്കേഴ്‌സ് – 50,000

റഹ്‌മാനുള്ള ഗുര്‍ബാസ് – കൊളംബോ സ്‌ട്രൈക്കേഴ്‌സ് – 50,000

ടാസ്‌കിന്‍ അഹമ്മദ് – കൊളംബോ സ്‌ട്രൈക്കേഴ്‌സ് – 50,000

സീന്‍ വില്യംസ് – ഗല്ലെ മാര്‍വെല്‍സ് – 20,000

ദാസുന്‍ ഷണക – ബി ലവ് കാന്‍ഡി – 85,000

ഇഫ്തിഖല്‍ അഹമ്മദ് – ദാംബുള്ള തണ്ടേഴ്‌സ്

ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് – ജാഫ്‌ന കിങ്‌സ് – 50,000

ഹസ്രത്തുള്ള സസായ് – ദാംബുള്ള തണ്ടേഴ്‌സ് – 50,000

അസം ഖാന്‍ – ബി ലവ് കാന്‍ഡ് – 50,000

 

Co0ntent highlight: Lanka Premier League player auction: Matheesha Pathirana goes Most Expensive, Sold to Colombo Strikers