കല്‍പ്പറ്റ: വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും താമസിക്കുന്നവരെ ഉടന്‍ ഒഴിപ്പിക്കാന്‍ കളക്ടറുടെ നിര്‍ദേശം.
പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്‌റ്റേകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും ഗസ്റ്റ് ഹൗസുകളില്‍ നിന്നും ലോഡ്ജിങ് ഹൗസുകളില്‍ നിന്നും താമസക്കാരെ അടിയന്തരമായി മാറ്റാനാണ് നിര്‍ദേശം.
ഈ പ്രദേശങ്ങളെല്ലാം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ പക്ഷം തഹസില്‍ദാര്‍മാര്‍ താമസ സൗകര്യം ഒരുക്കണം.
കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നതുവരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: landslide threat residents of resorts in wayanad ordered to evacuate