കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള ജംഗ്ഷനില്‍ മീനച്ചിലാറ്റില്‍ നിന്ന് വെള്ളം പൊങ്ങുന്നതായി കണ്ടെത്തി. കഴിഞ്ഞ ആഴ്ചയിലും വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.
സമാനമായ രീതിയില്‍ ഇപ്പോള്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് വെള്ളം പൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചെളികലര്‍ന്ന് കലങ്ങിയ വെള്ളമാണ് ഒഴുകുന്നത്. അതിനാല്‍ ഉരുള്‍പ്പൊട്ടിയോ എന്ന സംശയം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
ALSO READ: കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; ആശുപത്രിയ്ക്ക് പുറത്ത് വന്‍ജനാവലി
മഴ ചെറിയ തോതില്‍ മാത്രമേ മഴയുള്ളു. അതേസമയം വെള്ളം നിമിഷം തോറും പൊങ്ങിക്കൊണ്ടിരിക്കുന്നത് ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്.
വെള്ളം ഇടയ്ക്ക് താഴുന്നുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ തവണയാണ് ഈരാറ്റുപേട്ടയ്ക്ക് സമീപം ഉരുള്‍പ്പൊട്ടിയത്.
ഇതേത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ ദുരന്തമാണ് നാട്ടുകാര്‍ അനുഭവിച്ചത്. അതേ ഭീതിയില്‍ തന്നെയാണ് തങ്ങളിപ്പോഴും എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.