[]കോഴിക്കോട് : കക്കയം ഡാമിനടുത്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നു. ഡാമിന് ആറുകിലോമീറ്റര്‍ അകലെയായാണ് ഉരുള്‍പൊട്ടിയത്.
ഡാം ഓഫീസിലെ പത്ത് ജീവനക്കാര്‍ ഒറ്റപ്പെട്ടു. ഇവരെ തിരികെയെത്തിക്കാന്‍ നടപടി തുടങ്ങിയതായും ഡാം സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളപ്പാച്ചിലില്‍ ഡാമിലേക്കുള്ള റോഡും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയാണെങ്കില്‍ കൂടി കുറച്ചുദിവസങ്ങളായി തുടരുന്ന മഴയാണ് ഇപ്പോഴുണ്ടായ ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് നിഗമനം.