കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവർക്കുള്ള ആദരവായി സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം. ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു പരിപാടികൾ റദ്ദാക്കുകയും ദേശീയ പതാക താഴ്ത്തി കെട്ടുകയും ചെയ്യുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 84 മരണം രേഖപ്പെടുത്തി. ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.
ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുകയാണ്. മുണ്ടക്കൈയിലേക്കുള്ള ഏക മാർഗമായ പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്.
നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് 100ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി. അതേസമയം മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. മുണ്ടക്കൈയില്‍ 100ലധികം ആളുകള്‍ മണ്ണിനടിയിലെന്നാണ് നിഗമനം. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്.
Content Highlight: landslide in munakkai-chooralmala