കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന. വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലെന്നാണ് സംശയം. ചെമ്പുകടവില്‍ മഴവെള്ളപ്പാച്ചിലുണ്ടായതോടെയാണ് ഉരുള്‍പൊട്ടിയെന്ന സംശയമുയരുന്നത്.
ജില്ലയില്‍ വിലങ്ങാട് മലയിലും ഉരുള്‍പൊട്ടി. ഇവിടെ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയികരിക്കുകയാണ്. വിലങ്ങാട് അടിച്ചിപ്പാറ-മഞ്ഞച്ചീലി ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടര്‍ന്നതോടെ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ ശക്തിയേറിയ മഴവെള്ളപാച്ചിലാണ്. ഇവിടെയുള്ളവര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി. പീരുമേട്ടില്‍ കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്.
പ്രദേശത്തെ തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെള്ളംപൊങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി.
മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. ആളപായം ഉണ്ടായിട്ടില്ല.
ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആളുകളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ