| Thursday, 6th August 2020, 11:08 pm

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കിയില്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. പീരുമേട്ടിൽ മൂന്നിടത്തും  മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടി. പീരുമേട്ടിൽ കോഴിക്കാനം,  അണ്ണൻതമ്പിമല,  ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിൽ ആണ്  ഉരുൾപൊട്ടിയത്.

പ്രദേശത്തെ തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെള്ളംപൊങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി.

മേലെ ചിന്നാർ പന്തംമാക്കൽപടിയിൽ ഉരുൾപൊട്ടലിൽ കൃഷി നാശമുണ്ടായി. ആളപായം ഉണ്ടായിട്ടില്ല.

ഇനിയും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം.  ഈ സാഹചര്യത്തിൽ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആളുകളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

Updating…

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Landslide in Idukki, Kerala

Latest Stories

We use cookies to give you the best possible experience. Learn more