| Tuesday, 18th September 2018, 8:14 am

തുലാവര്‍ഷം തുടങ്ങിയാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത; മുന്നറിയിപ്പുമായി ഭൂവിനിയോഗ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയാല്‍ സംസ്ഥാനത്ത് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ഭൂവിനിയോഗ ബോര്‍ഡിന്റെ മുന്നറിയിപ്പ്. കനത്ത മഴ അവസാനിച്ചപ്പോള്‍ നിശ്ചലമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വീണ്ടും തുടങ്ങുമെന്നും ബോര്‍ഡ് അറിയിച്ചു.

ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ബോര്‍ഡ് അറിയിച്ചു. തുലാമഴ ശരിയായി സംഭരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് കൊടുംവരള്‍ച്ചയുണ്ടാകുമെന്നും ഭൂവിനിയോഗ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ALSO READ: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

അതേസമയം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇത്. ന്യൂനമര്‍ദം രൂപപ്പെട്ട് 48 മണിക്കൂറിനകം ഇത് ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റേയും തെക്കന്‍ ഒഡിഷയുടേയും തീരത്തേക്ക് എത്തും.

ഇത് കേരളത്തിലെ മഴയേയും സ്വാധീനിക്കുന്നതോടെ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചേക്കും.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more