| Wednesday, 21st October 2020, 6:17 pm

ആന്ധ്രയിലെ കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; അപകടം ജഗന്‍മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. രണ്ട് ശുചീകരണത്തൊഴിലാളികളടക്കം നാല് പേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജില്ലാ കളക്ടര്‍ ഇംതിയാസും കമ്മീഷണര്‍ ശ്രീനിവാസലുവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

10 ദിവസത്തെ ദസറ ആഘോഷം ഒക്ടോബര്‍ 17 നാണ് ക്ഷേത്രത്തില്‍ ആരംഭിച്ചത്. ഓരോ മണിക്കൂറിലും 1000 പേര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Landslide at Andhra Pradesh’s Kanaka Durga temple YS Jaganmohan Reddy

We use cookies to give you the best possible experience. Learn more