| Thursday, 14th June 2018, 9:21 am

കനത്ത മഴ: കോഴിക്കോട് അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍; ഒമ്പത് വയസ്സുകാരി മരിച്ചു; സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബുധനാഴ്ച രാത്രി സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പലയിടത്തും ശക്തമായ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി.

കോഴിക്കോട്- കൊല്ലഗല്‍ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം കക്കയം ടൗണിന് സമീപമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.


ALSO READ: കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍ എത്തുമെന്ന് കളക്ടര്‍


കോഴിക്കോട് ജില്ലയില്‍ അഞ്ചിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടിനുള്ളില്‍ക്കുടുങ്ങിയ 9 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  മഴ ശക്തമായതിനെത്തുടര്‍ന്ന് പെരിങ്ങള്‍ക്കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു.

We use cookies to give you the best possible experience. Learn more