കോട്ടയം: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച വൈദിക സമിതിയോഗം യോഗം മാറ്റിവച്ചു.വൈദികയോഗം നടത്തുന്നതില്‍ അല്‍മായ സംഘടന എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചത്.
അതുകൊണ്ടുതന്നെ ബലപ്രയോഗത്തിലൂടെ യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് അദ്ദേഹം തീരുമാനിച്ചു. കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു.
വൈദികസമിതിയോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ കര്‍ദ്ദിനാളിനെ തടഞ്ഞെന്നും വൈദികര്‍ ആരോപിച്ചു. തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ നിന്ന പിന്‍മാറിയത്.
വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് വൈദികസമിതി ചര്‍ച്ചചെയ്യുന്നത് പാസ്റ്ററല്‍ യോഗത്തിന് ശേഷം മാത്രം മതിയെന്ന് സഭയ്ക്കുള്ളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലൂടെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് കര്‍ദിനാള്‍ തീരുമാനിക്കുകയായിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഭൂമി വില്‍പ്പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായതായി ഒരുവിഭാഗം വാദിച്ചു. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.