|

ജമാഅത്ത് കൗണ്‍സില്‍ ഭൂമി അഹമ്മദ് കബീറും ഷാനവാസും കയ്യേറിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

shanavasകൊച്ചി: മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിനു അവകാശപ്പെട്ട മൂന്നര ഏക്കര്‍ ഭൂമി അഹമ്മദ് കബീര്‍ എം.എല്‍.എയും എം.ഐ ഷാനവാസ് എം.പിയും ചേര്‍ന്ന് സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് കയ്യേറിയെന്ന് ആരോപണം. ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മാവുടി ഹാജിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

കുഴിവേലിപ്പടിയിലെ മൂന്നര ഏക്കര്‍ ഭൂമിയാണ് ഇരുവരും ചേര്‍ന്ന് കയ്യേറിയതെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അഹമ്മദ് കബീറിന്റെ ബന്ധു പരീത് ഇവിടെ സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തി സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1971ല്‍ മാനാടത്തെ അലീമ എന്ന സ്ത്രീ മഹല്ലിന് നല്‍കിയതാണ് ഈ വസ്തു.

ആലുവയില്‍ മുസ്‌ലിം സമുദായത്തിനു അവകാശപ്പെട്ടതും അന്യായപ്പെട്ടതുമായ എട്ട് ഏക്കര്‍ വസ്തു തിരികെ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയും മഹല്ലുകളില്‍ വ്യാജപ്രചരണം നടത്തുകയും ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ഹൈദ്രോസ് കരോത്തുകുഴി, സി.എ പരീത്, കെ.എ അബ്ദുല്‍ കരീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Video Stories