മിച്ചഭൂമി കേസ്: 6.25 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്; പി.വി. അന്‍വറിന് തിരിച്ചടി
Kerala News
മിച്ചഭൂമി കേസ്: 6.25 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്; പി.വി. അന്‍വറിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 5:50 pm

കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവ്. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കര്‍ ഭൂമി തിരിച്ചിപിടിക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഭൂമി സറണ്ടര്‍ ചെയ്യാത്ത പക്ഷം റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.

ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി. അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അന്‍വറും ഭാര്യയും ചേര്‍ന്ന് പി.വി.ആര്‍ എന്റര്‍ടൈന്‍മെന്റ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്‌കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്‍വറിനെതിരെ മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ ഷാജിയാണ് ലാന്‍ഡ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി പത്തോളം പ്ലോട്ടുകളാണ് പി.വി. അന്‍വര്‍ അനധികൃതമായി കൈവശം വെച്ചതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍.

Content Highlights: Land board ordered to repossess acres from MLA PV Anvar