ന്യൂദല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗത്തിലൂടെ വിവാദനായകനായ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് ട്വിറ്റര്‍ അക്കൗണ്ട് മാറ്റി. സെവന്‍ ടൂര്‍ ഡി ഫ്രാന്‍സ് എന്ന പേരിലുണ്ടായിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ആംസ്‌ട്രോങ് മാറ്റിയത്.
ഉത്തേജകമരുന്ന് ഉപയോഗത്തിലൂടെ ആംസ്‌ട്രോങ് തന്റെ കായിക ജീവതത്തിന് ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു.[]
പേര് മാറ്റിയതിന് ശേഷം ആംസ്‌ട്രോങ് ആദ്യമായി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: ” എന്റെ അഞ്ച് കുഞ്ഞുങ്ങളെ സാക്ഷിയാക്കി പറയുന്നു, ക്യാന്‍സറിനെ തോത്പിച്ച ഞാന്‍ കഴിയുന്നിടത്തോളം കാലം നീന്തല്‍, ബൈക്ക് റൈസിങ്, ഗോള്‍ഫ് എന്നിവ തുടരും”.
ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതായുള്ള വാര്‍ത്തകള്‍ ഏറെ ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. തനിയ്‌ക്കെതിരെയുണ്ടായ ആരോപണത്തെ എതിര്‍ക്കാര്‍ പോലും ആംസ്‌ട്രോങ് ശ്രമിച്ചിരുന്നില്ല. ഉത്തേജക മരുന്ന് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ 1999 ന് ശേഷം ഇദ്ദേഹം നേടിയ ഏഴ് ടൂര്‍ ഡെ ഫ്രാന്‍സ് കിരീടങ്ങളും തിരിച്ചുവാങ്ങാന്‍ തീരുമാനമായിരുന്നു.
ഏറെ നാളായി അര്‍ബുദ രോഗത്തിനടിമപ്പെട്ട ആംസ്‌ട്രോങ് ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. കായിക ലോകത്ത് പകരം വെയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വമായായിരുന്നു ആംസ്‌ട്രോങ്ങിനെ കായിക ലോകം കണ്ടത്.