ലാന്‍സ് ആംസ്‌ട്രോങ് യു.എസ്.എ.ഡി.എക്ക് സംഭാവന വാഗ്ദാനം ചെയ്തു
DSport
ലാന്‍സ് ആംസ്‌ട്രോങ് യു.എസ്.എ.ഡി.എക്ക് സംഭാവന വാഗ്ദാനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2013, 2:49 pm

ന്യൂദല്‍ഹി: ഉത്തേജക മരുന്നടിയില്‍ പിടിയാലയ സൈക്ലിങ് താരം യു.എസ് ആന്റി ഡ്രോപ്പിങ് ഏജന്‍സിക്ക് 2,50,000 ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന് യു.എസ്.എ.ഡി.എ മേധാവി ട്രാവിസ് ടിഗാര്‍ട്ട് രംഗത്ത്.[]

2004 ലാണ് ആംസ്‌ട്രോങ് യു.എസ്.എ.ഡി.എക്ക് പണം വാഗ്ദാനം നല്‍കിയതായി ട്രാവിസ് പറയുന്നത്. ആംസ്‌ട്രോങ്ങിന്റെ വാഗ്ദാനം തന്നെ ഏറെ അമ്പരിപ്പിച്ചെന്നും ഓഫര്‍ നിരസിച്ചെന്നും ട്രാവിസ് ഒരു അഭിമുഖത്തില്‍ പറയുന്നു.

വാഗ്ദാനം താന്‍ നിരസിച്ചതില്‍ ആംസ്‌ട്രോങ്ങിനെ വേദനിപ്പിച്ചതായി തോന്നിയില്ലെന്നും ട്രാവിസ് പറഞ്ഞു. എന്നാല്‍ ആംസ്ട്രോങ്ങിന്റെ അഭിഭാഷകന്‍ ട്രാവിസിന്റെ പരാമര്‍ശത്തെ നിഷേധിച്ചിരിക്കുകയാണ്.

അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

20092010 കാലത്ത് ആംസ്‌ട്രോങ്ങിന്റെ രക്തം പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നതിന് ഏജന്‍സിക്ക് തെളിവ് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.