ഷിക്കാഗോ: സൈക്ലിങ് ഇതിഹാസ താരമായ ലാന്‍സ് ആംസ്‌ട്രോംഗ് ഒടുവില്‍ കുമ്പസരിച്ചു.എല്ലാ മെഡലുകളും നേടിയത് ഉത്തേചക മരുന്നു ഉപയോഗിച്ചാണെന്നു ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ടിവി ടോക് ഷോ അവതാരകയും, മാധ്യമ ഉടമയുമായ ഓപ്രവിന്‍ഫ്രി യുടെ ചാറ്റ് ഷോയിലായിരുന്നു ആംസ്‌ട്രോംഗിന്റെ ഏറ്റു പറച്ചില്‍.[]
അമേരിക്കന്‍ ആന്റി ഡോപ്പിങ്ങ് ഏജന്‍സി ആംസ്‌ട്രോംഗ് നേരത്തെ തന്നെ ഉത്തജകം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് ടൈനിലുകള്‍ തിരിച്ചു പിടിക്കുകയും ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയിതിരുന്നു.ഇതിനു ശേഷമാണ് ലാന്‍സ് ആംസ്‌ട്രോംഗിന്റെ ഏറ്റു പറച്ചില്‍. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ നേടിയ വെങ്കല മെഡല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരിച്ചെടുത്തതു രണ്ടു ദിവസം മുമ്പാണ്.
“എല്ലാ കാര്യങ്ങളും സത്യമാണ്. വിജയങ്ങള്‍ മാത്രമായിരുന്നു എന്റെ ലക്ഷ്യം.തെറ്റു ചെയ്തപ്പോള്‍ ചിന്തിച്ചില്ല. . ഞാന്‍ ക്ഷമ ചോദിക്കുന്നു”- ആംസ്‌ട്രോങ് പറഞ്ഞു.
ഒരു കായിക താരത്തിനും ഉത്തേജകമരുന്ന് ഉപയോഗിക്കാതെ കായിക രംഗത്ത് ഇത്രകാലം നിലനില്‍ക്കാനാവില്ലെന്നും ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് കിരീടങ്ങള്‍ നേടാനാവില്ലെന്നും ആംസ്‌ട്രോംഗ് പറഞ്ഞു.
ഒരു സാധാരണ മനുഷ്യന്റെ ശാരീരികക്ഷമതവച്ച് ഒരിക്കലും ഇത്രയുംകാലം പിടിച്ചു നില്‍ക്കാനാവില്ല. കിരീടനേട്ടങ്ങളും നടക്കില്ല. ഇതുപോലുള്ള മത്സരങ്ങള്‍ക്ക് ഉത്തേജക മരുന്നുകള്‍ അത്യന്താപേഷിതമാണെന്നും ആംസ്‌ട്രോംഗ് കൂട്ടിച്ചേര്‍ത്തു.
വിജയങ്ങളും ലക്ഷ്യങ്ങളും മാത്രം ലക്ഷ്യംവച്ചിരുന്ന എനിക്ക് ഇന്നലെവരെ ചെയ്തതൊന്നും തെറ്റായിരുന്നില്ല. വഞ്ചന കാണിക്കുന്നതായി ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ചെയ്ത കാര്യങ്ങളില്‍ പശ്ചാത്താപവും തോന്നിയിട്ടില്ല.
പക്ഷേ , ഇന്ന് എന്നില്‍ നിന്ന് നേട്ടങ്ങളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ വിട്ടു പോയപ്പോള്‍ തെറ്റ് ഏറ്റുപറയാനുള്ള ഒരു മനസ്സുണ്ടാകുന്നു. അത്രതന്നെ. ഇപ്പോള്‍ സൈക്ലിംഗ് രംഗത്തെ ഉത്തേജകമരുന്ന് ഉപയോഗത്തെകുറിച്ച് നടക്കുന്ന ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
കാന്‍സര്‍ രോഗം ബാധിച്ചു എന്നറിഞ്ഞപ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ന്നു പോയ ആളാണു ഞാന്‍. പിന്നീട് അസുഖത്തോടായിരുന്നു എന്റെ പോരാട്ടം.
അതില്‍ ഞാന്‍ വിജയിച്ചു. അതിനു ശേഷമാണ് എന്റെ കാഴ്ചപ്പാടില്‍ മാറ്റംവന്നത്.
എന്തു വില കൊടുത്തും മത്സരങ്ങളില്‍ വിജയിക്കും എന്ന ചിന്ത അന്നുമുതല്‍ മനസില്‍ കയറിക്കൂടിയതാണ്. ഇപ്പോഴാണ് തിരിഞ്ഞു നോക്കുന്നത് പശ്ചാത്താപം മുഖത്തു പ്രകടിപ്പിച്ചു ആംസ്‌ട്രോംഗ് പറഞ്ഞു നിര്‍ത്തി.