18ാം മിനിട്ടില്‍ ഹാരി കെയിന്‍ നേടിയ ഒരു ഗോള്‍ മാത്രമാണ് ബയേണിന് ഉണ്ടായിരുന്നുള്ളൂ. ബാഴ്‌സയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോസ്‌കി 36ാം മിനിട്ടില്‍ രണ്ടാം ഗോള്‍ ഗോളടിച്ചതോടെ ബയോണ്‍ സമ്മര്‍ദത്തില്‍ കൂപ്പ് കുത്തുകയായിരുന്നു. പിന്നീട് റാഫീഞ്ഞയുടെ സ്‌ട്രൈക്ക് മറികടക്കുന്നതില്‍ ടീം പരാജിതരായി.
ഇനി ലാലിഗയില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെതിരെ ഒക്ടോബര്‍ 27നാണ് ബാഴ്‌സയുടെ മത്സരം. ഇതോടെ വമ്പന്‍ വിജയത്തിന് ശേഷം ബാഴ്‌സയുടെ യുവ താരം ലാമിന്‍ യമാല്‍ തങ്ങളുടെ അടുത്ത മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
‘ബയേണിനെതിരെയുള്ള മത്സരത്തിന് മുന്നേ തന്നെ ഞങ്ങള്‍ വളരെയധികം ആത്മവിശ്വാസത്തില്‍ ആയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഞങ്ങള്‍ എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ മത്സരത്തിലെ വിജയംകൊണ്ട് ഞങ്ങള്‍ അത് തെളിയിക്കുകയും ചെയ്തു. എല്‍ ക്ലാസിക്കോയില്‍ ഞങ്ങളുടെ യഥാര്‍ത്ഥ ശക്തി പുറത്തെടുക്കും. ഏറ്റവും മികച്ച ടീം തന്നെയായിരിക്കും മത്സരത്തില്‍ വിജയിക്കുക,’ ലാമിന് യമാല്‍ പറഞ്ഞു.
ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ് യുവ താരം കളിക്കുന്നത്. ബയേണിനെതിരെയുള്ള മത്സരത്തില്‍ ഒരു അസിസ്റ്റ് ഗോള്‍ നല്‍കാന്‍ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല അത്‌ലറ്റിക് ബില്‍ബോയോട് തന്റെ സീസണിലെ ആദ്യ ഗോള്‍ നേടാനും താരത്തിന് സാധിച്ചു. ഇതുവരെ ലാലിഗയില്‍ 48 ഗോളും 13 അസിസ്റ്റുമാണ് താരത്തിനുള്ളത്.
Content Highlight: Lamine Yamal Talking About Match Against Real Madrid