| Monday, 2nd January 2017, 10:34 am

ചുവന്ന തലപ്പാവും തലയില്‍ മയില്‍പ്പീലിയും കയ്യില്‍ ഓടക്കുഴലും : ലാലു പ്രസാദ് യാദവിന്റെ മകനും മന്ത്രിയുമായ തേജ് പ്രതാപ് യാദവ് പുതുവര്‍ഷം ആഘോഷിച്ചത് കൃഷ്ണവേഷം കെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പുതുവര്‍ഷദിനത്തില്‍ കൃഷ്ണ വേഷംകെട്ടി ഓടക്കുഴലൂതി ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാറിലെ ആരോഗ്യമന്ത്രിയുമായ  തേജ് പ്രതാപ്.

നീല ജാക്കറ്റും ഷാളും ധരിച്ച് തലയില്‍ ചുവപ്പ് തലപ്പാവും മയില്‍പ്പീലിയും ചാര്‍ത്തി കയ്യില്‍ ഓടക്കുഴലമേന്തി തന്റെ വീട്ടിലെ കാലിത്തൊഴുത്തിലെത്തി ഓടക്കുഴല്‍ വിളിക്കുന്ന തേജ് പ്രതാപിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തേജ് പ്രതാപ് യാദവ് തന്നെയാണ് ചിത്രം പോസ്റ്റുചെയ്തത്.

പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയാക്കാനായി ലാലു പ്രസാദിന്റെ വീട്ടിലെത്തിയ ആളുകളുടെ തേജ് പ്രതാപിന്റെ കൃഷ്ണവേഷം കണ്ടു. കൃഷ്ണവേഷത്തില്‍ തന്നെ തേജ് പ്രതാപ് ഏവര്‍ക്കും ആശംസകളും നേര്‍ന്നു.  പശുത്തൊഴുത്തില്‍ കാലികള്‍ക്ക് മുന്നില്‍ നിന്നും ഓടക്കുഴല്‍ വിളിച്ച തേജ് യാദവ് അവരുടെ അനുഗ്രഹവും തേടി.


ഓരോ ആളുകളും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ന്യൂഇയര്‍ ആഘോഷിക്കുയെന്നും തന്നെ സംബന്ധിച്ച് കൃഷ്ണവേഷം കെട്ടിക്കൊണ്ട് പുതുവത്സരത്തെ വരവേല്‍ക്കാനാണ് ഇഷ്ടമെന്നും തേജ് പ്രതാപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച താന്‍ വൃദ്ധാവനം സന്ദര്‍ശിച്ചെന്നും വൃദ്ധാവനത്തിലെ കൃഷ്ണഭഗവാന്റെ ഭക്തനായ ഒരാള്‍ സമ്മാനിച്ചതാണ് ഈ തലപ്പാവെന്നും തേജ് യാദവ് പറഞ്ഞു. പുതുവത്സരത്തില്‍ തന്നെ ഇത് അണിയണമെന്ന് അവര്‍ പറഞ്ഞിരുന്നെന്നും കൃഷ്ണന്റെ ജീവിതമാണ് തന്റെ പ്രചോദനമെന്നും യാദവ് പറയുന്നു.

We use cookies to give you the best possible experience. Learn more