ന്യൂദല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം.
ആരോഗ്യ നില വഷളായി തുടരുന്നതിനാല്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി ദല്‍ഹയിലെ എയിംസിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ലാലു പ്രസാദിന്റെ കുടുംബം റാഞ്ചിയില്‍ ഉണ്ട്. ദല്‍ഹിയിലേക്ക് തേജസ്വി യാദവും അദ്ദേഹത്തിന്റെ കൂടെ പോകുമെന്നാണ് വിവരം.
ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്നും പിതാവിന് മികച്ച ചികിത്സ ആവശ്യപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ലാലു പ്രസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സ ആവശ്യമാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
Content Highlights: Lalu Yadav To Be Shifted To Delhi AIIMS As Health Worsens