| Wednesday, 1st February 2017, 1:04 pm

ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ വെളിപ്പെട്ടത് മോദി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: ലാലുപ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇ. അഹമ്മദ് സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ്. സഭ ചേരരുതായിരുന്നു. ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ മുഖമാണ് വെളിപ്പെട്ടെതെന്നും ലാലുപ്രസാദ് യാദവ് ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു.


ന്യൂദല്‍ഹി: സിറ്റിങ് എം.പിയായ ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്.

ഇ. അഹമ്മദ് സഭയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളാണ്. സഭ ചേരരുതായിരുന്നു. ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ മുഖമാണ് വെളിപ്പെട്ടെതെന്നും ലാലുപ്രസാദ് യാദവ് ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു.


Read more: ‘ആ മുഖത്തേക്കൊന്നു നോക്കൂ, മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നത്’: മോദിയോട് ഇ. അഹമ്മദിന്റെ മകള്‍ 


ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ പാവപ്പെട്ടവര്‍ക്ക് വാഗ്ദാനങ്ങളൊന്നുമില്ലെന്നും ലാലു പറഞ്ഞു. നോട്ടുനിരോധനത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ ബജറ്റില്‍ വ്യക്തമാക്കേണ്ടിയിരുന്നുവെന്നും ലാലു പറഞ്ഞു.

മോദിയും ട്രംപും ഒരേ പോലെ പ്രശ്‌നക്കാരാണെന്നും ട്രംപിന്റെ ഇന്ത്യന്‍ പതിപ്പാണ് മോദിയെന്നും ലാലു കുറ്റപ്പെടുത്തി.

ബന്ധുക്കളുടെ അനുമതിയില്ലാതെ ഇ അഹമ്മദിന്റെ വെന്റിലേറ്റര്‍ സംവിധാനം മാറ്റിയതായും പ്രമുഖ ഡോക്ടര്‍മാരായ മക്കള്‍ കരഞ്ഞുപറഞ്ഞിട്ടും അദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല.

അഹമ്മദിന് ഐ.സി.യുവില്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെന്നും ട്രോമ കെയറിലേക്കു മാറ്റിയശേഷം എന്തു പരിചരണമാണ് നല്‍കിയതെന്നു വ്യക്തമല്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ നിര്‍ദേശപ്രകാരമാണ് മരണം പുറത്തുവിടാതിരുന്നതെന്നും ആരോപണമുണ്ടായിരുന്നു.


Also read അമിത് ഷായുടെ കോലം കത്തിച്ചു, വാഹനം തടഞ്ഞു: യു.പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനാവാതെ ബി.ജെ.പി


ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയിട്ടുണ്ട്.  ഇ. അഹമ്മദിന്റെ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് എന്നിവരാണ് ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആശുപത്രിയുമായി ചേര്‍ന്ന് നടത്തിയത് ലജ്ജാകരമായ നീക്കമാണെന്ന് ലീഗ് പ്രതികരിച്ചിരുന്നു. ഇ. അഹമ്മദിന്റെ മരണം മറച്ചുവെച്ചതായി കോണ്‍ഗ്രസും ആരോപിച്ചിരുന്നു. മക്കളടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സോണിയ ഗാന്ധിയും ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more