| Saturday, 9th November 2019, 10:36 am

'ഇന്ത്യ ഗാന്ധിയുടെ നാടാണെന്ന് ലോകത്തെ കാണിച്ചു കൊടുക്കുക'; അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് ആര്‍.ജെ.ഡി അദ്ധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ഇന്ത്യ ഗാന്ധിയുടെ നാടാണെന്ന് ലോകത്തെ കാണിച്ചു കൊടുക്കുക എന്നാണ് ലാലുവിന്റെ പ്രതികരണം.

40 ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കു ശേഷം ഇന്ന് അയോധ്യാകേസില്‍ വിധി പറയാനിരിക്കേ രാജ്യത്താകെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനും 20 താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാബ്രി മസ്ജിദ് തകര്‍ത്ത് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വിധി പറയാനൊരുങ്ങുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more