| Sunday, 7th April 2019, 5:05 pm

ലാലു പ്രസാദ് യാദവിന്‌ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മകൻ തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്ന: തന്റെ പിതാവിന് ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് രംഗത്ത്. രോഗം ബാധിച്ച് ചികിത്സയിലുള്ള ലാലു പ്രസാദ് യാദവിനെതിരെ സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും തേജസ്വി ആരോപിച്ചു. രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിൽ കഴിയുകയാണ് ലാലു പ്രസാദ് യാദവ്.

Also Readമോദിജിയെ കാത്തു നില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; പരിഹസിച്ച് വി.ടി ബല്‍റാം

“ഏകാധിപത്യ മനോഭാവത്തോടെയാണ് സർക്കാർ അദ്ദേഹത്തോട് പെരുമാറുന്നത്. അച്ഛന്റെ മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇത്. ഇന്നലെ മുതൽ അച്ഛനെ സന്ദർശിക്കാനായി കാത്തിരിക്കുകയാണ് ഞാൻ. സന്ദർശത്തിനു നിയമസാധ്യത ഉണ്ടായിട്ടും സർക്കാർ അത് അനുവദിക്കുന്നില്ല. പോലീസ് കാവലിൽ കഴിയുന്ന അച്ഛനെ പരിശോധനകളുടെ പേരിൽ അവർ ദിവസവും ബുദ്ധിമുട്ടിക്കുകയാണ്.” തേജസ്വി യാദവ് പറയുന്നു.

Also Read കിഫ്ബി മസാലബോണ്ട്; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണം; ചെന്നിത്തല

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നതിനിടെയാണ് ലാലു പ്രസാദിനെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലാലുവിന്റെ രോഗനില നിശ്ചയിക്കാൻ ഏതാനും ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനു സർക്കാർ അനുവദിച്ചില്ലെന്നും തേജസ്വി തന്റെ ട്വീറ്റിൽ പറഞ്ഞു.

ഏപ്രില്‍ പത്തിനാണ് കേസിലുള്ള ലാലുപ്രസാദ് യാദവിന്റെ ജാമ്യഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവാവ് കപിൽ സിബലാണ് ലാലുവിന് വേണ്ടി കോടതിയിൽ ഹാജരാകുക.

We use cookies to give you the best possible experience. Learn more