കാലിത്തീറ്റ കുംഭക്കോണം; ലാലുവിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് സി.ബി.ഐ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2018, 4:44 pm
റാഞ്ചി: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു. കുടാതെ അഞ്ച് ലക്ഷം പിഴയും അടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കേസിലെ മറ്റുപ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലു കുറ്റക്കാരനാണെന്ന് റാഞ്ചി സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
അതേസമയം ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് കഴിഞ്ഞ ദിവസം സിബിഐ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ശിക്ഷയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്നും മൂന്നര വര്‍ഷം തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.