കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിച്ച് യു.ഡി.എഫ് പുറത്തുവിട്ട തെരഞ്ഞെടുപ്പിന്റെ പോസ്റ്ററിനെതിരെ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്ററില്‍ കാണുന്നത് തന്റെ അമ്മാവനാണെന്നും സിനിമാ ഷൂട്ടിംഗ് എന്ന വ്യാജേനെ തെറ്റിദ്ധരിപ്പിച്ച് അമ്മാവന്റെ ഫോട്ടോ എടുക്കുകയായിരുന്നെന്നുമാണ് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാള്‍ ആരോപിക്കുന്നത്.
“എനിക്കറിയണം, നിങ്ങളുണ്ടാക്കിയതല്ലേ പ്രളയം” എന്ന ശീര്‍ഷകത്തില്‍ ഒരാള്‍ ഡാമിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്നതായിരുന്നു പോസ്റ്റര്‍. നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കുമെന്ന ക്യാപ്ഷനോടെ യു.ഡി.എഫ് കേരള എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ ആദ്യം ഷെയര്‍ ചെയ്യപ്പെട്ടത്.
Read Also : എന്റെ മകള്‍ മതം മാറിയിട്ടില്ല; ബി.ജെ.പി അനുഭാവിയോട് കയര്‍ത്ത് സുബ്രഹ്മണ്യന്‍ സ്വാമി
ഈ ചിത്രത്തില്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണെന്നും ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് അമ്മാവന്‍ പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ലെന്നും ലാല്‍സെണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
“കൊച്ചി ചെല്ലാനം മത്സ്യഗ്രാമത്തിലെ സാധാരണക്കാരനാണ് അമ്മാവന്‍. പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. “ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ ? ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി”
“ഇന്നലെ വൈകുന്നേരം യു.ഡി.എഫിന്റെ പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യല്‍ പേജ്) പോസ്റ്ററില്‍ അമ്മാവന്‍ കൈ ചൂണ്ടി നില്‍ക്കുന്നു. 10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നുന്നു. ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോണ്‍ഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ ! ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു” ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ലാല്‍സെണ്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തുടനീളം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി പണം നല്‍കി അഭിനയിപ്പിച്ചതാണെന്നാണ് യു.ഡി.എഫിന് വേണ്ടി പരസ്യം തയാറാക്കിയ എറണാകുളം കേന്ദ്രീകരിച്ചുള്ള പരസ്യ ഏജന്‍സി നല്‍കുന്ന വിശദീകരണം.
ഫേസുബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഈ ചിത്രത്തില്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്.
ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും.
കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്. പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം.
പതിവായി എന്നും വൈകുന്നേരം അമ്മാവന്‍ ഗാസ്പര്‍ ചേട്ടന്റെ കടയില്‍ ചായ കുടിക്കാന്‍ പോകാറുണ്ട്. കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറില്‍ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. “ചേട്ടനു ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാമോ ?
ചേട്ടാ ഒന്നു കൈ ചൂണ്ടി നില്‍ക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവര്‍ വിളിക്കാമെന്ന് പറഞ്ഞ് പോയി.
ഇന്നലെ വൈകുന്നേരം യു.ഡി.എഫിന്റെ പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യല്‍ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യല്‍ പേജ്) പോസ്റ്ററില്‍ അമ്മാവന്‍ കൈ ചൂണ്ടി നില്‍ക്കുന്നു.
10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തില്‍ അധ:പതിക്കുന്നതു കാണുമ്പോള്‍ അറപ്പു തോന്നു.
ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോണ്‍ഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !
ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു.