ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ലാല്‍സലാം, കോമ്രേഡ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതും ലെനിന്റെ ചിത്രം ഷെയര്‍ ചെയ്യുന്നതും യു.എ.പി.എ ചുമത്തി തടവിലാക്കുന്ന കുറ്റമാക്കിയ എന്‍.ഐ.എയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍.
ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ലാല്‍സലാം, കോമ്രേഡ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതും ലെനിന്റെ ചിത്രം ഷെയര്‍ ചെയ്യുന്നതും യു.എ.പി.എ ചുമത്തി തടവിലാക്കുന്ന കുറ്റമാക്കിയ എന്‍.ഐ.എയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍.
ലാല്‍സലാം, കോമ്രേഡ് എന്നീ വാക്കുകള്‍ ഒന്നിച്ചും പ്രത്യേകിച്ചുമായി ഹാഷ്ടാഗാക്കിയാണ് ക്യാംപെയ്ന്‍. മോദിയുടെ ഇന്ത്യയില്‍ ഇതൊക്കെ കാണാമെന്ന് പറഞ്ഞാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Dear Comrades,
Lal Salam!! #NIA #Chargesheet #Comrade #Lalsalam https://t.co/GIN7GMrkne
— Mayank (@Mayyankism) June 5, 2020
കര്‍ഷക സംഘടനയായ കൃഷിക് മുക്തി സഗ്രാം സമിതിയുടെ നേതാവ് അഖില്‍ ഗോഗോയിയുടെ സഹായി ബിട്ടു സോനാവാലിനെതിരെ എന്‍.ഐ.എ നല്‍കിയ കുറ്റപത്രത്തിലാണ് ലാല്‍സലാം, സഖാവ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.
#Comrade #Assam #NIA#Lalsalam#Lalsalam#Lalsalam#lalsalam
— red_flag🚩 (@red_flag_1st) June 5, 2020
സോനാവല്‍തന്റെ ചില സുഹൃത്തുക്കളെ സഖാവ് എന്ന് പരാമര്‍ശിച്ചതായും സോഷ്യല്‍ മീഡിയയില്‍ ലാല്‍സലാം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.
Lal Salaam Comrades! #LalSalam #Comrade
How you like it now #NIA
— Anand Mangnale (@FightAnand) June 5, 2020
സോനാവല്‍ അടക്കം മൂന്ന് പേരെ ഈ വര്‍ഷം ആദ്യമാണ് അറസ്റ്റ് ചെയ്തിരുന്നത്. പൗരത്വഭേദഗതിക്ക് എതിരെ അസമില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഗൊഗോയിയും അറസ്റ്റിലായിരുന്നു.
Dear Comrades,
Lal Salaam. #NIA #Comrade #lalsalam #chargesheet pic.twitter.com/F16hJuS5iD— Amutha Jayadeep (@amuthajayadeep) June 5, 2020
യു.എ.പി.എ ചുമത്തി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് എന്‍.ഐ.എ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മെയ് 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതായും ‘മുതലാളിമാര്‍ക്ക് തങ്ങള്‍ തൂക്കുകയറുകള്‍ വില്‍ക്കും’ എന്ന് തലക്കെട്ട് നല്‍കിയതായും ആരോപിക്കുന്നു.
#Lalsalam all my fellow #Comrade s.
It’s RSS now supplying constitution to NIA. https://t.co/okYpPrIqug— Sumi #restoremysecularIndia (@itsmesumis) June 5, 2020
2019 ഡിസംബര്‍ 16 മുതല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗോഗോയി തടവിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ