എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ സീസണ് പുരസ്കാരം ബ്ലാസ്റ്റേഴ്സിന്റെ കഠിനാധ്വാനിയായ പ്രതിരോധ താരം ലാല്‍റുവാത്താരയ്ക്ക്. ഫൈനല്‍ മത്സരം കഴിഞ്ഞതിന് ശേഷമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
ഈ സീസണിലെ കൂടുതല്‍ ടാക്കിളുകള്‍ നടത്തിയ താരങ്ങളില്‍ ഒരാളാണ് ലാല്‍റുവാത്താര. 520 പാസുകളും 40 ക്ലിയറന്‍സുകളും റുവാത്തര നടത്തി. 15 മത്സരങ്ങളില്‍ മൂന്ന് ഷോട്ടുതിര്‍ത്ത താരം 25 ക്രോസുകളും നല്കി.
ടീമില്‍ സെന്റര്‍ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലാണ് കളിക്കുന്ന റുത്താരയുടെ പ്രകടനം ഈ സീസണില്‍ ടീമിന് മുതല്‍ക്കൂട്ടായിരുന്നു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2021 സീസണ് വരെ ലാല്‍റുത്താറയെ ക്ലബ്ബില്‍ നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു.
ഈ സീസണില്‍ സസ്പെന്ഷന് ലഭിച്ച ഒരു കളിയൊഴിച്ച് ബാക്കിയുള്ള 17 മത്സരങ്ങളിലും മിസോറാം താരം കളിച്ചിരുന്നു.