ആദ്യമായി ഒരു ആക്ഷന്‍ സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വരാനിരിക്കുന്ന ആക്ഷന്‍ സിനിമയെ കുറിച്ച് ലാൽജോസ് തുറന്ന് പറഞ്ഞത്.
ആദ്യമായി ഒരു ആക്ഷന്‍ സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വരാനിരിക്കുന്ന ആക്ഷന്‍ സിനിമയെ കുറിച്ച് ലാൽജോസ് തുറന്ന് പറഞ്ഞത്.
വരാനിരിക്കുന്ന സിനിമ ആദ്യ സിനിമ ചെയ്യുന്നത് പോലെ പരിഭ്രമത്തിലാണ് താനെന്നും. ആദ്യ സിനിമ പോലെയുള്ള ടെന്‍ഷനും എക്‌സൈറ്റ്‌മെന്റും ഉണ്ടെന്നും ലാൽജോസ് പറയുന്നു.
ഒരു നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം കാടിനെ കേന്ദ്രികരിച്ചാണ് കഥ പറയുന്നതെന്നും കഥ കേട്ട് സന്തോഷ് ശിവൻ ക്യാമറ ചെയ്യാമെന്ന് പറഞ്ഞെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.
‘പൊനം എന്ന് പറയുന്ന ഒരു നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ആ ചിത്രം. പൊനം ഒരു ബ്രഹത്തായ നോവലാണ്. വനത്തിനെ കേന്ദ്രികരിച്ചു കഥ പറയുന്ന ആ ചിത്രത്തിൽ കള്ളകടത്തും, കൊലപാതകങ്ങളുമെല്ലാം നടത്തുന്ന കുറേ മനുഷ്യരുടെ കഥയാണ് പറയുന്നത്.
കർണാടക, തമിഴ്നാട്, കേരള ബോർഡറിലുള്ള ഒരു സ്ഥലമാണ് അതെല്ലാം കൂടെ ഒന്നിച്ചുവരുന്ന ഒരു ഭാഷയാണ്. കന്നഡ കഥാപാത്രങ്ങളുണ്ട്.
തീർച്ചയായും ഇത്തിരി വലിയ ക്യാൻവാസിൽ പറയാൻ പോകുന്ന സിനിമയാണ്. വിവിധ ഭാഷകളിൽ ഇറക്കാൻ തന്നെയാണ് ഇപ്പോൾ ആലോചിക്കുന്നത്. ഞാനിതുവരെ ചെയ്തതിൽ ഏറ്റവും ചെലവുള്ള സിനിമ കൂടെയാണ്. അതിന്റെ ടെൻഷൻ കൂടിയുണ്ട്. മുടക്കുന്ന പണം സ്‌ക്രീനിൽ കാണണമെന്ന് നിർബന്ധമുള്ള ആളാണ് ഞാൻ.
പ്രൊഡക്ഷന് രണ്ട് സൈഡിൽ നിന്നുള്ളവർ ആയിരിക്കും. കേരളത്തിൽ നിന്ന് വിജയ് ബാബുവായിരിക്കും. കഥ കേട്ടിട്ട് സന്തോഷ് ശിവൻ ക്യാമറ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അതാണ് എന്റെ മറ്റൊരു ആകാംക്ഷ. നടക്കുമോയെന്ന് അറിയില്ല. കാരണം അദ്ദേഹം വളരെ തിരക്കുള്ള ഒരാളാണ്.
ഹോംബാലെ ഫിലിംസിന് ചിത്രത്തിൽ ഒരു ടൈയപ്പ് ഉണ്ടാവും. അവർക്ക് ഒന്ന് രണ്ട് പ്രൊഡക്ഷൻ കമ്പനികളുണ്ട്. അങ്ങനെയൊക്കെയാണ് വിചാരിക്കുന്നത്,’ലാൽജോസ് പറയുന്നു.
Content Highlight: Laljose Talk About His Next Action Film With Santhosh Sivan