മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ.
മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിക്രമാദിത്യൻ.
ദുൽഖർ സൽമാനും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയാണ് പറഞ്ഞത്. രണ്ടാം ഭാഗത്തിനുള്ള ചെറിയ സാധ്യത ബാക്കിവെച്ചുകൊണ്ടാണ് വിക്രമാദിത്യൻ അവസാനിച്ചത്. 2014ൽ ഇറങ്ങിയ ചിത്രത്തിന് ഇതുവരെ ഒരു രണ്ടാംഭാഗം സംഭവിച്ചിട്ടില്ല.
‘എന്നാൽ വിക്രമാദിത്യന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് സംവിധായകൻ ലാൽജോസ് പറയുന്നു. ചിത്രത്തിനായി ഒരു കഥ റെഡിയായിട്ടുണ്ടെന്നും ദുൽഖറും ഉണ്ണിമുകുന്ദനും വിചാരിച്ചാൽ മാത്രമേ അത് സംഭവിക്കുള്ളൂവെന്നും ലാൽജോസ് പറഞ്ഞു.
ദുൽഖറും ഉണ്ണി മുകുന്ദനും ഇന്ന് വലിയ താരങ്ങളാണെന്നും ലാൽജോസ് കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും ഡോക്ടർ ഇക്ബാലും ആഗ്രഹിക്കുന്ന ഒരു രണ്ടാംഭാഗമാണ് വിക്രമാദിത്യന്റെ സെക്കന്റ് പാർട്ട്. അതിനൊരു കഥയൊക്കെ റെഡിയായിട്ടുണ്ട്. അത് നമ്മളുടെ കയ്യിൽ അല്ല. ദുൽഖറും ഉണ്ണി മുകുന്ദനുമൊക്കെ വലിയ താരങ്ങളായി കഴിഞ്ഞു.
കാരണം അന്ന് വിക്രമാദിത്യൻ ചെയ്യുമ്പോഴുള്ള ദുൽഖറോ ഉണ്ണി മുകുന്ദനോ ഒന്നുമല്ല അവർ. അതുകൊണ്ട് അവരുടെ താത്പര്യം എന്തായിരിക്കും എന്ന് ഞങ്ങൾക്ക് അറിയില്ല. ഈ കാര്യവും പറഞ്ഞ് അവരെ സമീപിച്ചിട്ടില്ല. വിക്രമാദിത്യൻ ചെയ്യുന്ന സമയത്തും ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചാണ് സിനിമ അവസാനിക്കുന്നത്,’ലാൽജോസ് പറയുന്നു.
കഥ ഡെവലപ്പ് ചെയ്ത് വെച്ചിട്ടുണ്ടെന്നും അവരോട് സംസാരിച്ചാൽ മാത്രമേ അത് സംഭവിക്കുമോയെന്ന് പറയാൻ കഴിയുള്ളൂവെന്നും ലാൽ ജോസ് പറഞ്ഞു.
‘വിക്രമാദിത്യന്റെ ഒരു രണ്ടാംഭാഗം അന്നേ ഞങ്ങളുടെ മനസിലുണ്ട്. അതിപ്പോൾ ഇത്തിരി ഡെവലപ്പ് ചെയ്ത് വെച്ചിട്ടുണ്ട്. ദുൽഖറിനെയും ഉണ്ണിയെയും കണ്ട് സംസാരിച്ചു നോക്കണം. അവർ ഇന്ട്രെസ്റ്റഡാണെങ്കിൽ രണ്ടാംഭാഗം ഉണ്ടാവും,’ലാൽജോസ് പറയുന്നു.
Content Highlight: Laljose Talk About Dulqure Salman and Unni Mukundhan